ലണ്ടൻ: സംഗീതപ്രേമികൾക്കായി കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിൽ “ലളിതം സുലളിതം” എന്ന പേരിൽ പ്രത്യേക സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ഈസ്റ്റ് ഹാമിലെ ഗുരുമിഷൻ ഹാളിലാണ് പരിപാടി. ശുദ്ധവും ലളിതവുമായ സംഗീതം ആസ്വദിക്കുന്നതിനൊപ്പം സംഗീതത്തിന്റെ വിവിധ തലങ്ങളെ അടുത്തറിയാനും, ഗായകർക്കും സംഗീത വിദ്യാർഥികൾക്കും കലാകാരൻമാർക്കും പ്രയോജനപ്പെടുന്ന അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കാനും അവസരമൊരുക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുമിച്ചിരുന്ന് സംഗീതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഈ പ്രത്യേക സന്ധിയിലേക്ക് കലാഭവൻ ലണ്ടൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
തീയതി: ഒക്ടോബർ 10, ശനിയാഴ്. സമയം: വൈകിട്ട് 6 മണി. വേദി: ഗുരുമിഷൻ ഹാൾ, ഈസ്റ്റ് ഹാം, ലണ്ടൻ. കൂടുതൽ വിവരങ്ങൾക്ക്: 07841 613973 | [email protected].